അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മാത്രമേ വൈറ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങൂ എന്ന് ഡോണൾഡ് ട്രംപ്. അതേസമയം തന്നെ വോട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാജയം താന്‍ അംഗീകരിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
also readഒടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്
ഇലക്ട്രൽ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാൽ വൈറ്റ് ഹൗസിൽ നിന്നും പുറത്തേക്ക് പോകുമോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് പരസ്യമായി ഇത്തരമൊരു പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
നവംബർ മൂന്നിന് നടന്ന വോട്ടെടുപ്പിന് ശേഷം ട്രംപ് തോൽവി അംഗീകരിച്ചിരുന്നില്ല.