ലക്‌നൗ: യുപിയില്‍ എസ്മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതോടെ ആറുമാസത്തേക്ക് യുപിയില്‍ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം നിഷേധിച്ചു. കോവിഡ് നിയന്ത്രണത്തിനായാണ് എസ്മ പ്രഖ്യാപിച്ചതെന്നാണ് സർക്കാർ വാദം.
രാജ്യവ്യാപക പണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയീസ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എസ്മ പ്രയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. സർക്കാരിനെതിരെ ജനരോഷം ഉയരാനുള്ള സാധ്യത മുന്നിൽ കണ്ട് തടയുന്നതിനായാണ് നടപടി എന്നും ആരോപണമുണ്ട്.
തലസ്ഥാന നഗരമായ ലക്‌നൗവില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബര്‍ ഒന്നുവരെയാണ് 144 പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം മുന്നില്‍ക്കണ്ടാണ് എസ്മയും 144ഉം പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടികള്‍ക്ക് അനുമതിയുണ്ടാകില്ല.