ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നത് വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. വ്യാഴാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹത്തിന്‍െറ പ്രതികരണം.
“സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല”, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ 5000 ത്തിലധികം കേസുകള്‍ പോസിറ്റീവായിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ്.
ബുധനാഴ്ചത്തേക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ നേരിയ തോതിലാണെങ്കിലും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഇത് 8.5% ആയിരുന്നു.