ന്യൂഡൽഹി: നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആൾ പോലീസിന്റെ പിടിയിൽ. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. നിതിൻ എന്നയാളാണ് ഫോണിൽ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
മദ്യ ലഹരിയിലിരിക്കെയാണ് ഇയാൾ ഫോൺ വിളിച്ച് പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയതെന്നാണ് പ്രാഥമിക വിവരം. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.