ഹിന്ദിയിൽ തകർപ്പൻ വിജയം നേടിയ അന്ധാധുന് മലയാളത്തിലേക്ക് റീ മേക് ചെയ്യാൻ പോകുന്നതായി റിപ്പോർട്ടുകൾ. രവി കെ ചന്ദ്രനാണ് സിനിമ മലയാളത്തിൽ സംവിധാനം ചെയ്യുക.ആയുഷ്മാൻ ഖുറനാ, തബു ,രാധിക ആപ്തെ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ക്രൈം ത്രില്ലെർ ആയിരുന്നു.
ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൽ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി പൃഥ്വിരാജാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദി പതിപ്പിൽ സിമി സിന്‍ഹ എന്ന തബു അവതരിപ്പിച്ച കഥാപാത്രമായി മംമ്ത മോഹന്‍ദാസെത്തുമ്പോൾ രാധിക ആപ്‌തെ അവതരിപ്പിച്ച നബാ നടേഷ് എന്ന കഥാപാത്രമായി അഹാന കൃഷ്ണയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദിയിൽ മാത്രമല്ല, ചിത്രത്തിന്റെ ചൈനീസ് ഡബ്ബ്ഡ് വേർഷനും വലിയ വിജയമായിരുന്നു. ശ്രീരാം രാഘവൻ ആണ് സിനിമ സംവിധാനം ചെയ്തത്.