ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6224 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 109 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 8612 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ലെ ആകെ രോഗബാധിതരുടെ എണ്ണം 5.4 ലക്ഷം പിന്നിട്ടു. നവംബര്‍ ഒന്നുമുതല്‍ 24 വരെ 1.53 ലക്ഷം പുതിയ രോഗികളും 2110 മരണവുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.