ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44,376 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 481 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,34,669 ആയി.
നിലവില്‍ രോഗം ബാധിച്ച് 4,44,746 പേരാണ് ചികിത്സയിലുള്ളത്. 37,816 പേര് കൂടി രോഗ മുക്തി നേടി. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 86,42,771 ആയി ഉയര്‍ന്നു. 93.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 6224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേരാണ് ഇന്നലെ രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ 5439, രാജസ്ഥാന് 3314,ഗുജറാത്ത് 1510 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.