ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 5,32,159 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം ആറ് കോടി കടന്നു. മരണസംഖ്യ 14,13,705 ആയി ഉയര്‍ന്നു. 4,15,10,093 പേര്‍ രോഗമുക്തി നേടി.
രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,69,434 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2148 മരണവും സ്ഥിരീകരിച്ചു. .ഇതോടെ ആകെ മരണം 2,65,853 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം കടന്നു. മരണം 1.35 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 40000 ത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 37,975 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 4,38,667 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.76ശതമാനമാണ്.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 61,21,449 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,70,179 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിനാല് ലക്ഷം കടന്നു.