നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തതോടെ തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നു ദിവസത്തേക്കാണ് അതീവ ജാഗ്രതാ നിര്‍ദേശം. പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ വടക്കുപടിഞ്ഞാറന്‍ കാരയ്ക്കല്‍ മമല്ലപുരത്തു തീരത്ത് കൂടി കടന്നുപോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
വില്ലുപുരം, കടലുര്‍, പുതുച്ചേരി, ചെന്നൈ, ചെങ്കല്‍പേട്ട് മേഖലകളില്‍ കാറ്റ് കനത്ത നാശനഷ്ടം വരുത്തിവയ്ക്കുമെന്നാണ് സൂചന. ജനങ്ങളോട് മൂന്നു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കരുതിവയ്ക്കണമെന്നും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുമെന്നതിനാല്‍ ടോര്‍ച്ച്, എമര്‍ജന്‍സി ലൈറ്റുകള്‍ കരുതി വയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.