ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4,85,107 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 4,11,29,320 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു. 2,63,623 പേര്‍ മരിച്ചു. 75,40,387 പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. മരണം 1.34 ലക്ഷവും പിന്നിട്ടു. 24 മണിക്കൂറിനിടെ 44,059 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത്് 4,43,486 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 4.85 ശതമാനമാണിത്.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,69,541 ആയി ഉയര്‍ന്നു. 54 ലക്ഷം പേര്‍ രോഗമുക്തി നേടി.