ഇക്കിള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. പലപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്‌നമാണിത്. ഡയഫ്രത്തിലെ കോച്ചിവലിയാണ് ഇതിന് കാരണം. എന്നാല്‍ ന്യുമോണിയ, കിഡ്‌നിക്കുണ്ടാവുന്ന തകരാറുകള്‍ മൂലം ശരീരത്തിലെ ടോക്‌സിന്റെ അളവ് വര്‍ദ്ധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും ഇക്കിള്‍ ഉണ്ടായേക്കാം. ഇക്കിള്‍ മാറാനായി വെള്ളം കുടിക്കുക എന്നത് ആണ് പൊതുവെ പലരും തുടര്‍ന്ന് പോരുന്ന രീതി. എന്നാല്‍ ഇക്കിള്‍ മാറാനുള്ള ശരിയായ മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
* ദീര്‍ഘ ശ്വാസം എടുത്തതിന് ശേഷം 10 സെക്കന്റ് നേരം പിടിച്ചുവെക്കുക. ശേഷം ശ്വാസം പുറത്തേക്ക് വിടുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.
* അതുപോലെ ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയും ചേര്‍ത്ത് വിരല്‍ മുക്കി നാക്കില്‍ വെക്കുക. മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുക.
* ഇക്കിള്‍ മാറാന്‍ പച്ച ഒലിവ് കഴിക്കുന്നത് വളരെ നല്ലതാണ്.
* എക്കിള്‍ ഉണ്ടാകുമ്പോള്‍ നെഞ്ച് ഭാഗത്തേക്ക് കാല്‍മുട്ടുകള്‍ ചേര്‍ത്ത് വെക്കുക. ഇത് വഴി ഡയഫ്രം സാധാരണ നിലയിലേക്ക് തിരിച്ച് വരികയും എക്കിള്‍ ഇല്ലാതാവുകയും ചെയ്യുന്നു.