ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 511 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 133738 പേരാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 85.62 ലക്ഷം പേര്‍ രോഗമുക്തി നേടി.
പ്രതിദിന കേസില്‍ ഇന്നലത്തെക്കാളും രണ്ടര ശതമാനം കുറവാണ് ഇന്നുണ്ടായത്. 93.69 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വൈറസ് ബാധ രൂക്ഷമായ ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. 6,746 പുതിയ കേസുകളും, 121 മരണവുമാണ് 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം ലംഘിച്ച ഡല്‍ഹിയിലെ പഞ്ചാബി ബസ്തി മാര്‍ക്കറ്റും, ജനത മാര്‍ക്കറ്റും നവംബര്‍ 30 വരെ അടച്ചു.മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഹരിയാന അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന കേസുകള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അഞ്ച് വാക്‌സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്.