ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം ചേര്‍ന്ന് നിര്‍മാതാവാകാന്‍ ഒരുങ്ങുകയാണ് മുരളി ഗോപി. താന്‍ തിരക്കഥയൊരുക്കി രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. സംവിധായകനായ രതീഷ് അമ്ബാട്ടും ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ്.
ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ജനുവരി രണ്ടിന് പുറത്തുവിടുമെന്നും ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.