ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയയായിരുന്നു സംഭവം.
ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.
also read പുതിയ കരു നീക്കങ്ങളുമായി അമിത്ഷാ ;തമിഴ്നാട്ടിൽ വൻ വരവേൽപ്പ് നൽകി ബിജെപി
എംജിആറിന്റേയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം .