ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇനി ഓണ്‍ലൈനായി ചൂതാട്ടം നടത്തുന്നവര്‍ക്ക് 5000 രൂപ പിഴയും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സും പുറത്തിറക്കിയിട്ടുണ്ട്.
Also read:ഓണ്‍ലൈന്‍ ചൂതാട്ടം; കൊള്ളലാഭത്തിന്‍റെ വ്യവസായം
അതേസമയം, ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപയായിരിക്കും പിഴ. കുറ്റക്കാര്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും.
Also read:ഓൺലൈൻ ചൂതാട്ടം; വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് നിരാശജനകം:മദ്രാസ് ഹൈക്കോടതി
ഓണ്‍ലൈന്‍ ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാമത്ത് ഇതുവരെ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് ചൂതാട്ടം നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
Also read:രാജ്യം ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളുടെ പിടിയിൽ
ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചു കൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ചൂതാട്ട നിരോധന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം സര്‍ക്കാരിനോട് ചോദിച്ചത്. നേരത്തെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു.
Also read:ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണം; മുഖ്യമന്ത്രിക്ക് നിവേദനം