കര്‍ണാടകയില്‍ വെെകാതെ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും മുന്‍ മന്ത്രിയായ രവി പറഞ്ഞു.
കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍’ മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കർണാടകയിൽ വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിരോധിക്കുന്ന നിയമം നടപ്പാക്കുമെന്നും രവി ഈ മാസം ആദ്യം പറഞ്ഞിരുന്നു.
“ജിഹാദികൾ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല,” ഏതെങ്കിലും മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം സാധുവല്ലെന്ന് ഒക്ടോബർ 31 ന് അലഹബാദ് ഹൈക്കോടതി നൽകിയ ഉത്തരവിൽ വ്യക്തമാക്കി