‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ , വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്നീ സിനിമകളിലൂടെ സുപരിചതമായ നടിയാണ് കാവേരി. ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകയുടെ വേഷത്തിൽ തിരിച്ചെത്തുകയാണ് കാവേരി .
‘പുന്നകൈ പൂവേ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരിയാണ്. തെലുങ്ക് താരം ചേതൻ ചീനുവാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്.
റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം നിർമിക്കുന്നതും കാവേരി തന്നെയാണ് എന്നാണ് സൂചന. അതേസമയം യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.