ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കും കോവിഡ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ മന്ത്രി സദാനന്ദ ഗൗഡ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
നേരത്തെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.