ഡൽഹിയിൽ കോവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കാനായി മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 500 ൽ നിന്നും 2,000 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹിയില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.
ബുധനാഴ്ച ദേശീയ തലസ്ഥാന പ്രദേശത്ത് പുതിയതായി 7,486 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഇന്നലെ 131 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 7,943 ആയി ഉയര്‍ന്നു.