ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും മത്സരയിനമാക്കാന്‍ ഐസിസി തീരുമാനിച്ചു.കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം.
ഇത് രണ്ടാംതവണ മാത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സരയിനമാക്കുന്നത്. 1998ല്‍ ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് മത്സരയിനമായിരുന്നു.
ലണ്ടനില്‍ ബര്‍മിംഹാമിലാണ് ഗെയിംസ് നടക്കുന്നത്. 2022 ജൂലൈ 28 മുതല്‍ ആഗസ്റ്റ് 8 വരെയാണ് മത്സരങ്ങള്‍. എട്ടു ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ മത്സരങ്ങൾ കളിക്കും. യോഗ്യതാ മത്സരത്തിലെ ഒന്നാമതെത്തിയ ടീമും ഐ.സി.സി ടി20 റാങ്കിംഗിലെ ആദ്യ 6 ടീമുകളും ആതിഥേയരായ ഇംഗ്ലണ്ടും അടങ്ങുന്ന എട്ടു ടീമുകളാണ് മത്സരിക്കുക.
ട്വന്റി 20 മത്സരങ്ങളായിരിക്കും കോമണ്‍വെല്‍ത്ത് ഗെയിംസിൽ നടക്കുക. 2021 ഏപ്രിലില്‍ ഐ.സി.സി പുറത്തിറക്കുന്ന വനിതകളുടെ ട്വന്റി 20 റാങ്ക് പട്ടിക പ്രകാരം ആദ്യ ആറുസ്ഥാനത്തുള്ളവര്‍ നേരിട്ട് ടൂര്‍ണമെന്റിന് യോഗ്യത നേടും. മറ്റു രണ്ടു സ്ഥാനത്തേക്ക് യോഗ്യതാ മത്സരം കളിക്കണം.യോഗ്യതാ മത്സരങ്ങള്‍ ടീമുകൾ 2022 ജനുവരി 31ന് മുമ്പായി പൂര്‍ത്തിയാക്കണം.