മസ്‌കത്ത്: ഒമാനില്‍ പുതുതായി 411 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 121,129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 1360 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ 112,014 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 274 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 148 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.