ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അറുപത് ലക്ഷത്തിലേക്ക്. ഇതുവരെ 5,59,26,537 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അഞ്ച് ലക്ഷത്തി നാല്‍പതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.രോഗം ബാധിച്ച് 13,42,805 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,89,29,744 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ 1,16,93,013 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 2,54,250 ആയി ഉയര്‍ന്നു. എഴുപത് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷവം കടന്നു. മരണം 1.30 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ രാജ്യത്ത് 29,163 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 40,791 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,53,401 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 5.11 ശതമാനം മാത്രമാണിത്. 82,90,370 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയര്‍ന്നു.
ബ്രസീലില്‍ ഇതുവരെ 59,11,758 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,83,423 പേരാണ് ചികിത്സയിലുള്ളത്. 1,66,743 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.