ദുബായ്: യു.എ.ഇയില്‍ ഇന്ന് 1,255 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യമൊട്ടകെ നടത്തിയ 1,05,024ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,52,809 ആയി.
നാല് പേര്‍ കൂടി രാജ്യത്ത് രോഗം ബാധിച്ച് മരിച്ചതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 538 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 715 പേര്‍ രോഗമുക്തരായി. ഇതുവരെ 1,44,647 പേരാണ് യു.എ.ഇയില്‍ കൊവിഡ് 19 മുക്തരായത്.