സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ താരം പങ്കെടുക്കില്ല.
മുന്‍ ക്ലബ് ബാഴ്‌സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരവും സുവാരസിനു നഷ്ടമാവും. സുവാരസിനെ കൂടാതെ ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിംഗ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.