ഭോപ്പാല്‍: മധ്യപ്രദേശില്‍ ലൗ ജിഹാദിനെതിരെയുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര വ്യക്തമാക്കി.
ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാണ സര്‍ക്കാരുകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിയമം നടപ്പാക്കാനൊരുങ്ങുന്നത്.
also read ‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാന കുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതി ചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടി വരും.
വിവാഹ ആവശ്യത്തിനായി മാത്രം മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു.
“ലവ് ജിഹാദ്” തടയാൻ തന്റെ സർക്കാർ പുതിയ നിയമം ഉണ്ടാക്കുമെന്ന് കോടതിയുടെ ഉത്തരവ് ഉദ്ധരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്തെ നിലവിലെ നിയമപ്രകാരം “ലവ് ജിഹാദ്” നിർവചിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 4 ന് ലോക്സഭയിൽ പറഞ്ഞു.