നീണ്ട ഇടവേളക്കുശേഷം നടി ധന്യ മേരി വര്‍ഗീസ് വീണ്ടും വെള്ളിത്തിരയിലേക്ക്. ടൊവിനോ തോമസ് നായകനായി എത്തുന്ന കാണെക്കാണെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിക്കുന്നത്.
മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്. വീട്ടിലേക്കുള്ള വഴി, തലപ്പാവ്, റെഡ് ചില്ലീസ്, നായകന്‍, കോളേജ് ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം ചലച്ചിത്ര ലോകത്ത് നിന്നും വിട്ടു നിന്ന നടി പിന്നീട് സീരിയലുകളിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു.