ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 5,53,28,043 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,31,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിനാല് ലക്ഷം ആയി ഉയര്‍ന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള് അമേരിക്കയില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,15,33,290 ആയി ഉയര്‍ന്നു. 2,52,630 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ 88,45,127 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 30,548 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,30,070 പേര്‍ മരിച്ചു. 82ലക്ഷം പേര്‍ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 58,76,740 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,66,067 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷം കടന്നു.