ചെന്നൈ: വാസൻ ഹെൽത്ത് കെയർ സ്ഥാപകൻ എ എം അരുൺ അന്തരിച്ചു. തിങ്കളാഴ്ച ആയിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല.
ചില മാധ്യമങ്ങള്‍ൾ ആത്മഹത്യയാണെന്നും മറ്റു ചിലത് ഹൃദയസ്തംഭനം ആണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു- ദി ഹിന്ദു റിപ്പോര്‍ട്ട്.
1991 ൽ, ട്രിച്ചിയിലെ കുടുംബത്തിന്റെ ഫാർമസി ബിസിനസായ ‘വാസൻ മെഡിക്കൽ ഹാളിന്റെ’ നിയന്ത്രണം അരുൺ ഏറ്റെടുത്തു. 2002 ൽ ട്രിച്ചിയിൽ ആദ്യത്തെ നേത്ര സംരക്ഷണ ആശുപത്രി സ്ഥാപിച്ചു.
വൈകാതെ വാസൻ നേത്രസംരക്ഷണത്തിനുള്ള മികച്ച സ്ഥാപനമായി മാറി. തെക്കൻ സംസ്ഥാനങ്ങളിലായി നൂറിലധികം ആശുപത്രികളുമായി വാസന്‍ വിപുലീകരിച്ചു, 50 ദശലക്ഷത്തിലധികം ആളുകൾക്ക് ലോകോത്തര നേത്ര സംരക്ഷണ ചികിത്സ നൽകുകയും 10 ദശലക്ഷത്തിലധികം വിജയകരമായ നടപടിക്രമങ്ങൾ നടത്തുകയും ചെയ്തു.