അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂരിനിടെ 1209 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ സ്തിരീകരിച്ചത്. 680 പേര്‍ രോഗമുക്തി നേടി.
യുഎഇയില്‍ ഇതുവരെ 1,51,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,43,932 പേരും ഇതിനോടകം രോഗമുക്തി നേടി. ആകെ മരണസംഖ്യ 534 ആയി. നിലവില്‍ 7,088 രോഗികള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 84,154 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ ഒന്നര കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.