മസ്‌കത്ത്: കോവിഡ് പശ്ചാത്തലത്തില്‍ ഒമാനില്‍ അടഞ്ഞുകിടന്നിരുന്ന മസ്ജിദുകള്‍ തുറന്നു. ഞായറാഴ്ച പുലര്‍ച്ച സുബ്ഹി നമസ്‌കാരത്തോടെയാണ് വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്ന കൊടുത്തത്.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസക്കാലമായി രാജ്യത്തെ മസ്ജിദുകള്‍ അടഞ്ഞു കിടിക്കുകയായിരുന്നു. 700ലധികം പള്ളികളാണ് തുറന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പത്താം തീയതിയാണ് മസ്ജിദുകള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.
ഇന്നലെ എഴുനൂറിലധികം മസ്ജിദുകളാണ് തുറന്നതെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം മേധാവി സാഹിര്‍ അബ്ദുല്ല അല്‍ ഹുസ്‌നി വ്യക്തമാക്കി. പള്ളികള്‍ തുറക്കാന്‍ അനുമതി തേടുന്നതിന് ഓണ്‍ലൈന്‍ സംവിധാനമാണ് ഒരുക്കിയത്. എന്നാല്‍ ചില അപേക്ഷകള്‍ നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തള്ളി.