കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്വാറന്റൈനിൽ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
നിലവിൽ കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും താൻ ക്വാറന്റൈനിൽ പ്രവേശിക്കുകയാണെന്ന് ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഔദ്യോഗിക കൃത്യ നിർവഹണവും ഗവൺമെന്റിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വവും തുടരുമെന്ന് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
വ്യാഴാഴ്ച പാർലെന്റ് അംഗങ്ങളുമായി അദ്ധേഹം കൂടികാഴ്ച നടത്തിയിരുന്നു. ഇതിൽ കൺസർവേറ്റീവ് പാർട്ടിയംഗമായ ലീ ആൻഡേഴ്സണ് കൊവിഡ് സ്ഥികരീകരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചത്.
ഈ വർഷമാദ്യം അദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. നിലവിൽ അദ്ദേഹം ആരോഗ്യവാനാണെന്നും ഡ്രൌണിങ് സ്ട്രീറ്റിലെ വസതിയിൽ നിന്ന് ഔദ്യോഗിക കൃത്യ നിർവഹണം തുടരുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.