നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് ‘സല്യൂട്ട്’ എന്ന് പേരിട്ടു. വേ ഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുല്‍ഖറിനൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. തിരുവനന്തപുരമാണ് സിനിമയുടെ ലൊക്കേഷന്‍.