ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 5,48,02,583 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 13,24,019 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷം കടന്നു.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു. വൈറസ് ബാധിച്ച് രണ്ടരലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ 88,45,617 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 4,65,579 പേരാണ് ചികിത്സയിലുള്ളത്. എണ്‍പത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. 1.30 ലക്ഷം പേര്‍ മരിച്ചു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് അമ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,65,811 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷത്തോട് അടുക്കുന്നു.