മസ്‌കത്ത്: ഒമാനിലെ തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നിവിടങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു. സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നിവിടങ്ങളില്‍ മഴ തുടരുകയാണ്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ചില വിലായത്തുകളിലും നേരിയ തോതില്‍ മഴ ലഭിച്ചു.