ദേശീയ പുരസ്‌കാര ജേതാവ് സച്ചിൻ കുന്ദൽക്കറിന്റെ ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ നടി പൂർണിമ ഇന്ദ്രജിത്ത്.
കൊബാൾട്ട് ബ്ലൂ എന്ന സച്ചിൻ കുന്ദൽക്കറിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.നെറ്റ്ഫ്ലിക്സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. വെബ് സീരീസായ ലൈലയുടെ നിർമാതാക്കളാണ് ഓപ്പൺ എയർ ഫിലിംസ്.
2006ൽ മറാത്തിയിൽ പുറത്തിറങ്ങിയ നോവലാണ് കൊബാൾട്ട് ബ്ലൂ. പ്രതീക് ബബ്ബാറാണ് ചിത്രത്തിൽ നായകൻ. തനയ്, അനുജ എന്നിങ്ങനെ രണ്ടു സഹോദരിമാരുടെ കഥയാണ് കൊബാൾട്ട് ബ്ലൂ. ഇവരുടെ വീട്ടിൽ പേയിങ്ങ് ഗസ്റ്റായി താമസിക്കാനെത്തുന്ന യുവാവുമായി സഹോദരിമാർ പ്രണയത്തിലാകുകയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയായിരുന്നു. നടിക്ക് പുറമെ മികച്ച ഫാഷൻ ഡിസെെനർ കൂടിയാണ് പൂർണിമ.