നടന്‍ ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം പപ്പയുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി അണിയറപ്രവര്‍ത്തകര്‍. ‘പപ്പ’ എന്ന് പേരിട്ടിരിക്കുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ സിനിമയുടെ ടീസര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സോഷ്യല്‍മീഡിയിയല്‍ റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പപ്പ’.
നവരാത്രി യുണൈറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞയാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യം. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍, തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്.