കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് വാക്‌സിന്‍ എത്തിയതിന് ശേഷം. നാല് ഘട്ടങ്ങളായി വിവിധ നിയന്ത്രണങ്ങൾ നീക്കിയിരുന്നെങ്കിലും ഇനിയും തുടരുന്ന നിയന്ത്രണങ്ങൾ നീക്കില്ല. അഞ്ചാം ഘട്ട നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ തീരുമാനം.
ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന വിവാഹം, പൊതുചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍, സമ്മേളനങ്ങള്‍, സിനിമ നാടക തിയേറ്റര്‍, പ്രദര്‍ശങ്ങള്‍, ട്രെയിനിങ് കോഴ്‌സുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനത്തിലേറെ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നതും.
വാക്‌സിന്‍ ലഭ്യമാകുകയോ കോവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാകുകയോ ചെയ്യാതെ അഞ്ചാം ഘട്ടം ആരംഭിക്കേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഓഗസ്റ്റ് 23 മുതല്‍ അഞ്ചാം ഘട്ടം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല