ന്യൂഡല്‍ഹി : വ്യഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില അതീവഗുരുതരാവസ്ഥയില്‍. കോല്‍ക്കത്തയിലെ ബെല്ലെ വു ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ജീവനിലേക്കു തിരികെവരാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായ വിവരം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 85-കാരനായ സൗമിത്ര ചാറ്റര്‍ജിയുടെ ജീവന് നിലനില്ത്തുന്നതെന്നും അദ്ദേഹം മിക്കപ്പോഴും അബോധാവസ്ഥയിലാണെന്നും ഡോ. അരിന്ദം കര് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അദ്ദേഹത്തെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ 40 ദിവസത്തെ കഠിനമായ പോരാട്ടം മതിയാവുന്നില്ലെന്നും ഇനി അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 6നാണ് കോവിഡ് ബാധയെ തുടര്‍ന്ന് 85കാരനായ സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 14ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു.