മുംബൈ: ആരാധനാലയങ്ങൾ വിശ്വാസികൾക്കായ് തുറന്നുകൊടുക്കുവാൻ അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
.കൊറോണ മഹാമാരിയിൽ പ്രഖ്യാപിക്കപ്പെട്ട ദേശിയ ലോക്ക്ഡൗണിനെ തുടർന്നാണ് സംസ്ഥാനത്തും ആരാധനാലയങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ തുടങ്ങിയതോടെ ചില സംസ്ഥാനങ്ങളിൽ മഹാമാരി വ്യാപന നിരോധന മാനദണ്ഡങ്ങൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറന്നിരുന്നു.
മഹാരാഷ്ട്രയിൽ മഹാമാരി അതീവ രൂക്ഷമായതിനാൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമായതോടെയാണ് ആരാധാനാലയങ്ങൾ വിശ്വാസികൾക്ക് തുറക്കുവാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. നവംബർ 16 മുതൽ തുറക്കും.
മാസ്ക് നിർബ്ബന്ധം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം വിശ്വാസികൾ ആരാധനാലയങ്ങളിലെത്തേണ്ടതെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
അനുമതി നൽകുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫ്രൻസിങ്ങിലൂടെ വിശദമായ ചർച്ച നടത്തി. ദേവാലയങ്ങൾ ഭക്തർക്കായ് തുറന്നുകൊടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെട്ടു.
നവംബർ 13ന് സംസ്ഥാനത്ത് 4132 കോവിഡു കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. മൊത്തം 17460461. ആകെ രോഗമുക്തി നേടിയവർ 1609607. രോഗമുക്തി നിരക്ക് 92.48 ശതമാനം. ഇതുവരെ ടെസ്റ്റിന് വിധേയമായവർ 9722461.
നിലവിൽ 84082 രോഗികൾ.
ആകെ മരണം 4543. മരണനിരക്ക് 2.63 ശതമാനം – ആരോഗ്യ മന്ത്രാലയ ഡാറ്റ പറയുന്നു.