ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പിന് അന്വർത്ഥമാക്കുന്ന മാസ് ബിൽഡ് അപ്പുമായാണ് പുതിയ ടീസർ എത്തിയത്.
വിജയ്,വിജയ് സേതുപതി എന്നിവര്‍ക്ക് പുറമെ മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം.
സൂപ്പര്‍ ഹിറ്റായ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രം ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം ഉടനെ തന്നെ റിലീസ് ചെയ്‌തേക്കും.