ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കും ബിജെപി സംഘടനാ ചുമതല നല്‍കി. എന്നാൽ, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ് സംഘടനാ ചുമതലയുള്ള നേതാക്കളുടെ പട്ടികയില്‍ ഇല്ല. സിപി രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല.
വി മുരളീധരന് ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെയും അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ പാര്‍ട്ടി ചുമതലയുള്ളവരില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള ഏകയാളാണ് വി മുരളീധരന്.