ലഡാക്ക്: ജമ്മു കാശ്‌മീർ ലേയിലെ കുശോക് ബകുല റിംപോച്ചി വിമാനത്താവള സൗകര്യങ്ങൾ വിപുലികരിക്കപ്പെടുന്നു. ലഡാക്കിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് റിംപോച്ചി വിമാനത്താവളം. ഹിമാലയൻ പർവ്വത നിരകളിൽ സമുദ്രനിരിപ്പിൽ നിന്ന് 10000 അടി ഉയരത്തിലാണ് വിമാനത്താവളം.
മേഖലയുടെ വിനോദസഞ്ചാര വികസനത്തിന് മുതൽകൂട്ടാകും വിമാനത്താവള വികസനം. കൂടുതൽ യാത്രക്കാരെ ഉൾകൊള്ളുവാനുള്ള ശേഷി വർദ്ധിപ്പിക്കാനാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ തീരുമാനം – എഎൻഐ റിപ്പോർട്ട്.
4500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിലവിലെ ടെർമിനൽ കെട്ടിടം. 19000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. മൂന്ന് എയറോബ്രിഡ്ജുകളുണ്ടാകും. എല്ലാ ആധുനിക സൗകര്യങ്ങളോടെയാകും വിമാനത്താവളം പുനഃസജ്ജ കരിക്കപ്പെടുക. ഇതിനായി 480 കോടി ചെലവഴിക്കപ്പെടും.
പ്രതിവർഷം 25 ലക്ഷം യാത്രക്കാരെ ഉൾകൊള്ളാൻ വിധമുള്ള സൗകര്യങ്ങളാണ് ഒരുക്കുക. വിമാന താവളത്തിന് നിലവിൽ എട്ടു ലക്ഷം യാത്രക്കാരെ ഉൾകൊള്ളൂവാനേയാകൂവെന്ന് കുശോക് ബകുല റിംപോച്ചി വിമാനത്താവള ഡയറക്ടർ സോനം നൂർബൂ പറഞ്ഞു. ലോക നിലവാരത്തിലുള്ള വിമാനത്താവളം 2022 അവസാനത്തോടെ രാഷ്ട്രത്തിന് സമർപ്പിക്കപ്പെടും.