ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉല്പാദകരായ ആസ്ട്രാസെനെകയുടെ കോവിഡ് -19 ഷോട്ട് വാക്സിൻ ഉല്പാദനം വർദ്ധിപ്പിക്കുകയാണ്. ഡിസംബറിൽ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന കുത്തിവയ്പ്പ് യജ്ഞത്തിനായ് 100 ദശലക്ഷം ഡോസുകൾ തയ്യാറാക്കാനാണ് ആസ്ട്രാസെനെക ലക്ഷ്യമിടുന്നത് – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അവസാനഘട്ട വാക്സിൻ പരീക്ഷണങ്ങൾ തൃപ്തികരം. മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ ഫലപ്രരദമെന്നു തെളിഞ്ഞിട്ടുണ്ട്. ഡിസംബറിനകം രാജ്യത്തെ ഡ്രഗ് കൺട്രോൾ ഏജൻസി വാക്സിന് അന്തിമ അനുമതി നൽകുമെന്നു ആസ്ട്രാസെനെക ഇന്ത്യൻ പാർട്ണർ കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ചിഫ് എക്സിക്യുട്ടിവ് ഓഫിസർ പൂന വാലാ പറഞ്ഞു.
also read: കോവിഡ് വാക്സിന് മാറ്റിവെക്കാൻ 80,000 കോടി രൂപയുണ്ടാകുമോ? കേന്ദ്രസര്‍ക്കാരിനോട് സെറം സിഇഒ
ആസ്ട്രാസെനെക ധാരണാപത്ര പ്രകാരം പൂന ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് 100 ദശലക്ഷം വാക്സിനുകൾ ഉല്പാദിപ്പിക്കും. ഇതിൽ ആദ്യ ബാച്ച് ഉല്പാദനം ഇന്ത്യക്ക് വേണ്ടിയായിരിക്കുമെന്നു പൂന വാലാ പറയുന്നു.
പൂനവാലയുടെ ശതകോടീശ്വരനായ പിതാവ് സൈറസ് 1966 ൽ സ്ഥാപിച്ചതാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് . അഞ്ചാംപനി, മംപ്സ് തുടങ്ങിയ രോഗങ്ങൾക്ക് 170 രാജ്യങ്ങൾക്ക് പ്രതിവർഷം ഒരു ബില്യൺ വാക്സിൻ ഡോസുകൾ നൽകുന്നു. കമ്പനി 300 മില്യൺ ഡോളറാണ് ആദ്യകാല ഉല്പാദനത്തിൽ നിക്ഷേപിച്ചതെന്ന് പൂന വാലാ പറഞ്ഞു. ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും വാക്സിൻ ഗാവിയും ഈ വർഷം 300 മില്യൺ ഡോളർ സംഭാവന നൽകി. ഇത് 200 ദശലക്ഷം കോവാക്സ് ഡോസ് ഉല്പാദനത്തിനായി നീക്കിവച്ചിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഏകദേശം 200 ദശലക്ഷം ഡോളർ വാക്സിൻ ഗവേഷണ – വികസന – ഉല്പാദന ചെലവുകൾക്കായി വകയിരുത്തിയിട്ടുണ്ടെന്ന് പൂന വാലാ വിശദമാക്കി.
also read: ഓക്സ്ഫഡ് വാക്സിന് പരീക്ഷണം ഇന്ത്യയില്‍ തുടരും: സെറം ഇൻസ്റ്റിറ്റ്യൂട്ട്
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോവിഡ് വ്യാപന കേന്ദ്രമാണ് ഇന്ത്യ. സെറം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള വാക്സിൻ വിലനിർണ്ണയം മഹാമാരിയുടെ പിടിയിൽ നിന്ന് പുറത്തുകടക്കുവാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് നിർണായകമാകും. വാക്സിനേഷൻ ചെലവിലേക്കായി ഏഴ് ബില്യൺ ഡോളറാണ് ഇന്ത്യ മാറ്റിവച്ചിരിക്കുന്നത്.