റിയാദ്: 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 15 പേര്‍ കൂടി മരിച്ചു. 412 പേര്‍ രോഗമുക്തി നേടി. സൗദിയില്‍ ആകെ 352160 കോവിഡ് കോസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗമുക്തരുടെ ആകെ എണ്ണം 339114ഉം ആയി ഉയര്‍ന്നു. മരണസംഖ്യ 5605 ആണ്. 7441 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 798 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 55 പേരെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.