വാഷിംങ്ടണ്‍: അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണ ഉത്തരവാദിത്തം വിട്ടുവീഴ്ച്ചകളില്ലാതെ നിറവേറ്റുമെന്ന നിലപാടിലുറച്ച് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമലഹാരിസ് – എഎന്‍ ഐ റിപ്പോര്‍ട്ട്.
അമേരിക്കന്‍ ജനത ആരോഗ്യ സംരക്ഷണമേറ്റെടുക്കുവാനുള്ള ഉത്തരവാദിത്തമാണ് പുതിയ ഭരണകൂടത്തെ ഏല്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രത്യേകം ഊന്നല്‍ നല്‍കും. ആരോഗ്യ സംരക്ഷണം പ്രത്യേകാനുകൂല്യമല്ല. പൗരന്റെ അവകാശമാണ്. ഇത് സ്റ്റേറ്റിന്റെ ചുമതലയാണ് – നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
തോല്‍വി സമ്മതിക്കാന്‍ തയ്യാറല്ലെന്ന ട്രംപ് നിലപാടിന്റെയും ഡമോക്രാറ്റ് ബാരക് ഒബാമ പ്രസിഡന്‍സിയുടെ ഹെല്‍ത്ത് കെയര്‍ പദ്ധതിയെ തുരങ്കംവച്ച ട്രംപ് നിലപാടിന്റെയും പശ്ചാത്തലത്തിലാണ് കമല ഹാരിസിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് തങ്ങളെ അധികാരത്തിലേറ്റിയിട്ടുള്ളതെന്ന് കമലഹാരിസ് ട്വിറ്റ് ചെയ്തു.
അധികാരത്തിലേറിയാല്‍ തന്റെ മുന്‍ഗാമി ഒബാമ കൊണ്ടുവന്ന ഹെല്‍ത്ത് ലോ പ്രാപല്യത്തില്‍ വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോ ബൈഡന്‍ പ്രചരണ വേളയില്‍ വ്യക്തമാക്കിയിരുന്നു.