ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുന്നു. ഇതുവരെ 5,17,90,088 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,78,449 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടുവെന്നത് ആശ്വാസം പകരുന്നു.
അമേരിക്കയില്‍ ഇതുവരെ 1,05,57,630 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,45,784 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ 85,91,731 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,27,059 പേര്‍ മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത് ലക്ഷത്തോടടുക്കുന്നു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തേഴ് ലക്ഷം പിന്നിട്ടു. 1,62,842 പേര്‍ മരിച്ചു. 50,64,344 പേര്‍ രോഗമുക്തി നേടി.