മൊസാംബിക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരവാദികൾ നിരവധി പേരെ അതിക്രൂരമായി വധിച്ചതായി ആർടിവി (റഷ്യൻ ടിവി) റിപ്പോർട്ട് ചെയ്യുന്നു. ഭീകരവാദികൾ നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും പറയുന്നു.
നവംബർ എട്ടിനായിരുന്ന ഭീകര വാദികളുടെ അതിക്രൂരമായ ആക്രമണം. മുഅറ്റൈഡ് ഗ്രാമത്തിൽ നടന്ന ആക്രമണത്തിന് ഇരകകളായ 15 ആൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കപ്പെട്ടതായി പറയുന്നു. ആൺകുട്ടികൾ പ്രായപൂർത്തിയായെന്ന് പ്രഖ്യാപിക്കുന്ന പരമ്പരാഗത ചടങ്ങിൽ പങ്കെടുത്തവരാണ് കൊല ചെയ്യപ്പെട്ടത്.
മരക്കൂട്ടങ്ങൾക്കിടയിലാണ് അംഗവിച്ഛേദം ചെയ്യപ്പെട്ട മൃതശരീരങ്ങൾ കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാണ് കൂട്ടക്കൊല ചെയ്യതെന്ന് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 500 മീറ്ററിനുള്ളിൽ 15 ആൺകുട്ടികളുടേതടക്കം 20 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് മ്യുഡ ജില്ല പൊലിസ് വക്താവ് പറഞ്ഞു.
ഓയിൽ സമ്പുഷ്ഠ വടക്കുകിഴക്കൻ കാബോ ഡെൽഗഡോ പ്രവിശ്യയിലെ ഗ്രാമങ്ങളിൽ വാരാന്ത്യത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ റെയ്ഡ് നടത്തി വീടുകൾ കത്തിച്ചു. ഗ്രാമീണരെ കൊള്ളയടിച്ചു. ചെറുത്തു നിൽക്കാൻ ശ്രമിച്ചവരെ വധിച്ചു. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. മൃതദേഹങ്ങൾ നവംബർ 10 ന് സംസ്കരിച്ചു.