ഐ.പി.എൽ 13ആം സീസണിൽ ഇന്ന് ഫൈനൽ. ഇന്ന് നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ചാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇറങ്ങുമ്പോൾ ആദ്യ കിരീടം ചൂടാമെന്ന പ്രതീക്ഷയോടെയാണ് ഡൽഹി കളത്തിലിറങ്ങുക. മുംബൈയെ രോഹിത് ശര്‍മ്മയും ഡൽഹിയെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്.
ക്വിന്‍റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും അടങ്ങുന്ന അതിശക്തമായ മുന്‍നിരയും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും ഉള്‍പ്പെടുന്ന മധ്യനിരയും മുംബൈയുടെ കരുത്താണ്. ഈ സീസണില്‍ കൂടുതല്‍ റണ്‍ നേടിയ 10 ബാറ്റ്‌സ്മാന്‍മാരില്‍ മുബൈയുടെ മൂന്നുപേരുണ്ട്. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയും ശക്തമാണ്.