മനാമ: ബഹ്‌റൈനില്‍ 192 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മൂന്നു പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 237 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 2127 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 81,000 ആയി ഉയര്‍ന്നു.