ഒഡിഷ: രാജ്യത്തെ ജയിലുകൾ തടവുകാരാൽ നിറഞ്ഞിരിക്കുന്നുവെന്നത് സ്ഥിരം വാർത്തയാണ്. ഒഡിഷയിൽ നിന്നും ഒരു വ്യത്യസ്തമായൊരു വാർത്തയുണ്ട്. സംസ്ഥാനത്ത് 18 ജയിലുകൾ അടച്ചുപൂട്ടുവാൻ ഒരുങ്ങുന്നുവെന്നതാണ് വാർത്ത – ഹിന്ദുസ്ഥാൻ ടൈംസ്.
മൊത്തം 88 ജയിലുകൾ. ഇതിൽ 18 ജയിലുകളിൽ തടവുക്കാരില്ല. അതിനാൽ ഇവ അടച്ചുപൂട്ടുവാൻ സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് സംസ്ഥാന ജയിൽ വകുപ്പ്. ആദ്യഘട്ടത്തിൽ 12 എണ്ണം അടച്ചുപൂട്ടുവാനുള്ള നീക്കത്തിലാണെന്ന് സംസ്ഥാന ജയിൽ ഡിജിപി സന്തോഷ് ഉപാധ്യയ പറഞ്ഞു.
ഔദ്യോഗിക കണക്കു പ്രകാരം വിചാരണ തടവുകാരും കുറ്റവാളികളുമായി മൊത്തം 17563 പേർ. 19291 തടവുകാരെ പാർപ്പിക്കുവാൻ സൗകര്യമുള്ള 88 ജയിലുകളുണ്ട്. ഇതിലെ 91 ശത തമാനമാണ് ഉപയോഗിക്കപ്പെടുന്നത്.
രാജ്യത്താകമാനമുള്ള സ്ഥിതി ഇപ്പറഞ്ഞതല്ല. രാജ്യത്ത് 1350 ജയിലുകളിൽ ആകെ 400000 തടവുക്കാരെ പാർപ്പിക്കുവാനുള്ള സൗകര്യമേയുള്ളൂ. രാജ്യത്ത്ആകെ പക്ഷേ 2019 അവസാനം വരെയുള്ള കണക്കു പ്രകാരം 478000 തടവുക്കാർ. അതായത് 400000 തടവുകാരെ പാർപ്പിക്കേണ്ട ടിത്ത് 78000 പേരധികം.
ബ്രിട്ടിഷ് ഭരണക്കാലത്ത് നിർമ്മിച്ച പല ജയിലുകളും ഇതിനകം ഒഡിഷ സർക്കാർ അടച്ചുപൂട്ടി. പൽഹാര ജയിലിൽ 58 തടവുകാർ മാത്രം. ഇതിൻ്റെ സൗകര്യം പകുതിപോലും ഉപയോഗിയ്ക്കാതെ കിടക്കുകയാണ്. കളഹന്തിയിലെ മദൻപൂർ -രാംപൂർ, ബർഗ്രയിലെ സോല എന്നിവിടങ്ങളിലെ ജയിലുകളും ഏറെക്കുറെ ശൂന്യമെന്ന് ജയിൽ ഡിജിപി പറഞ്ഞു.
ജയിൽ തടവുക്കാരില്ലെന്നു പറയുമ്പോൾ തന്നെ അതഗ്രയിൽ ഒരു പുതിയ ജയിൽ നിർമ്മിക്കപ്പെട്ടു. 1000 പേരെ പാർപ്പിയ്ക്കാവൂന്ന ജയിൽ നിർമ്മാണം സുന്ദർഗ്രയിൽ പുരോഗമിക്കുകയാണെന്നും ജയിൽ ഡിജിപി പറഞ്ഞു.
ഒട്ടുമിക്ക ജയിലുകളിലും വീഡിയോ കോൺഫ്രൻസിങ് സൗകര്യങ്ങൾ സജ്ജമാക്കായിട്ടുണ്ട്. അതിനാൽ കുറ്റവാളികളെ കോടതി മുമ്പാകെ ഹാജരാക്കുന്നത് ഏറെ എളുപ്പമെന്ന് സംസ്ഥാന ജയിൽ ഡിജിപി സന്തോഷ് ഉപാധ്യയ കൂട്ടി ചേർത്തു.